
തിരുവനന്തപുരം: അംഗീകൃത എഞ്ചിനീ യർ മാരുടെയും സൂപ്പർവൈസർമാരു ടെയും സംഘടനയായ ലെൻസ് ഫെഡിന്റെ ജില്ലാ സമ്മേളനം നടന്നു. പി.എം.ജിയിലെ ഹോട്ടൽ പ്രശാന്തിൽ നടന്നസമ്മേളനം അഡ്വ.ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.



ജില്ലാ പ്രസിഡന്റ് അനിൽകുമാർ എ അധ്യക്ഷത വഹിച്ചു. ലെൻസ് ഫെഡ് സംസ്ഥാന പ്രസിഡന്റ് വിനോദ് കുമാർ സി.എസ്, സെക്രട്ടറി മനോജ് എം, ട്രഷറർ ഷാജി.പി. ബി, ജില്ലാ സെക്രട്ടറി വിജയകുമാർ എൻ, ട്രഷറർ ജയപ്രകാശ് വി തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ജില്ലാ ഭാരവാഹിക ളായി അനിൽകുമാർ എ (പ്രസിഡന്റ്), വിജയകുമാർ(സെക്രട്ടറി), ആർ.രാജേന്ദ്രൻ (ട്രഷറർ) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.