Recent-Post

കൃഷി വകുപ്പിൻ്റെയും വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കിസാൻ മേള സംഘടിപ്പിച്ചു



നെടുമങ്ങാട്: കൃഷി വകുപ്പിൻ്റെയും വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കിസാൻ മേള സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച മേള ജി.സ്റ്റീഫൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്.ഇന്ദുലേഖ അധ്യക്ഷയായി.





വൈസ് പ്രസിഡൻറ് എസ്.എൽ.കൃഷ്ണകുമാരി, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ എസ്.സുനിത, ജില്ലാ പഞ്ചായത്ത് അംഗം എ.മിനി, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ സരള, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മുഹമ്മദ് ഷാജി, വി.രമേഷ്, സി.വിജയൻ, ശ്രീക്കുട്ടി സതീഷ്, എൽ.ശ്രീലത, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ.കൃഷ്ണകുമാരി, കാട്ടാക്കട അഗ്രികൾചർ അസിസ്റ്റൻറ് ഡയറക്ടർ നൗഷാദ് തുടങ്ങിയവർ സംസാരിച്ചു. ഡോ.നിത്യ, ഡോ.ജ്യോതി റേച്ചൽ വർഗ്ഗീസ്, കേരള ഗ്രാമീൺ ബാങ്ക് വെള്ളനാട് ശാഖാ മാനേജർ ശരത്, സൗമിത്രി, കൃഷ്ണനുണ്ണി എന്നിവർ ക്ലാസെടുത്തു. മേളയുടെ ഭാഗമായി വിവിധ കൃഷിക്കൂട്ടങ്ങൾ തയാറാക്കിയ ഉത്പന്നങ്ങൾ, തൈകൾ, യന്ത്രോപകരണങ്ങൾ എന്നിവയുടെ പ്രദർശനവും വിപണനവും സംഘടിപ്പിച്ചു.

 

Post a Comment

0 Comments