
ആനാട്: കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി നിരവധി വേദികളിലായ് സംസഥാന സർക്കാർ അണിയിച്ചൊരുക്കിയ കേരളീയം പരിപാടി അരങ്ങ് കൊഴുക്കുമ്പോൾ. അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ആനാട് എസ്എൻവിഎച്ച്എസ്എസിലെ വിദ്യാർത്ഥികൾ സംഘടിപ്പിച്ച കേരളപ്പിറവി ആഘോഷങ്ങൾ അധ്യാപകർക്കും രക്ഷിതാക്കൾക്കും വേറിട്ട അനുഭവമായി. കേരളത്തിലെ എല്ലാ ജില്ലകളുടെയും ചരിത്രം, കലാരൂപങ്ങൾ എന്നിവ അവതരിപ്പിച്ച എക്‌സിബിഷന്‍, പച്ചപ്പുല്ല് കൊണ്ടുണ്ടാക്കിയ കേരളത്തിന്റെ ഭൂപടം തുടങ്ങി കേരളത്തിലെ കലാരൂപങ്ങൾ വരെ കുട്ടികൾ സ്‌കൂളിൽ പ്രദർശിപ്പിച്ചു. കുട്ടികൾ അവതരിപ്പിച്ച വഞ്ചിപ്പാട്ടുകളും, ചെണ്ടമേളവും മികവ് പുലർത്തിയെന്നു വാർഡ് മെമ്പർ കവിത പ്രവീൺ അഭിപ്രായപ്പെട്ടു.


സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് പ്രിജി പി എസ് പരിപാടിയുടെ മേൽനോട്ടവും ഉദ്ഘടന ചടങ്ങിന്റെ അധ്യക്ഷതയും വഹിച്ചു. വാർഡ് മെമ്പർ കവിത പ്രവീൺ ഉദ്‌ഘാടനം നിർവഹിച്ച ചടങ്ങിൽ പി ടി എ എക്സിക്യൂട്ടീവ് അംഗം രതീഷ്, ആശംസകൾ അറിയിച്ചു. പ്രിൻസിപ്പൽ ദീപ്‌തി കൃതജ്ഞത രേഖപ്പെടുത്തി. പതിവിൽ നിന്ന് വ്യത്യസ്തമായി കേരത്തിന്റെ ഭൂപടത്തിന്റെ ആകൃതിയിലാണ് കുട്ടികളെ സദസിൽ ക്രമീകരിച്ചത്. പരിപാടിക്ക് നേതൃത്വം നൽകിയ അധ്യാപകർക്കു ഹെഡ്മിസ്ട്രസ്സ് അഭിനന്ദനം അറിയിച്ചു . കുട്ടികൾ അവതരിപ്പിച്ച ഹുളോ ഹുബ്സും വെൽനെസ്സ് ഡാൻസും പ്രധാന ആകർഷണം ആയിരുന്നു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.