Recent-Post

യാത്രക്കാർക്ക് ഭീഷണിയായി ആറാംകല്ല് - കല്ലുവരമ്പ് - മാടവന റോഡിൽ മണ്ണിടിഞ്ഞു


നെടുമങ്ങാട്: കനത്ത മഴയിൽ കരകുളം ഗ്രാമ പഞ്ചായത്തിലെ ആറാം കല്ല് - കല്ലു വരമ്പ് - മാടവന റോഡിൽ മണ്ണിടിഞ്ഞു. ഏകദേശം 100 മീറ്റർ ദൂരം മണ്ണിടിഞ്ഞു കിള്ളിയാറിലേക്ക് പതിച്ചു. മഴ തുടർന്നാൽ ഈ റോഡ് ഇനിയും തകരും. മണ്ണിടിയുന്നത് യാത്രക്കാർക്കും സമീപ വാസികൾക്കും ഭീഷണിയാണ്. കഴിഞ്ഞ ഡിസംബറിൽ ഈ ഭാഗത്തു തന്നെ കുറച്ചു ദൂരം മണ്ണിടിഞ്ഞിരുന്നു. അന്ന് നാട്ടുകാരും റസിഡൻസ് അസോസിയേഷനും ചേർന്ന് പഞ്ചായത്തിനു നിവേദനം നൽകി. തുടുർന്നു ഇടിഞ്ഞ ഭാഗത്തു ചാക്ക് കെട്ടുകളിൽ മണ്ണ് നിറച്ചു അടുക്കി താത്കാലിക നടപടി എടുത്തു.

 

കിള്ളിയറിൽ സംരക്ഷണ ഭിത്തി കെട്ടിയാൽ മാത്രമേ ഇതിനു ശാശ്വത പരിഹരമാകുകയുള്ളു. നാട്ടുകാർ സ്ഥലം എംഎൽഎയും മന്ത്രിയുമായ ജി ആർ അനിലിന് കഴിഞ്ഞ ജനുവരിയിൽ നിവേദനം നൽകി. എന്നാൽ മാസങ്ങൾ ഏറെ ആയിട്ടും ഒരു നടപടിയും ഉണ്ടായില്ല എന്ന് നാട്ടുകാർ പറയുന്നു. ആറാം കല്ലിൽ നിന്നും വട്ടിയൂർകാവിൽ പോകാനുള്ള എളുപ്പ മാർഗ്ഗമാണ് ഈ റോഡ്. അഞ്ചുമീറ്റർ വീതിയുള്ള ഈ റോഡൽ കൂടി നിരവധി വാഹനങ്ങൾ ദിനംപ്രതി പോകുന്നുണ്ട്. സ്കൂൾ കുട്ടികളുമായി ദിവസേന ബസ് സർവീസുകളും നടത്തുനിന്നുണ്ട്. എത്രയും വേഗം റോഡിന് സംരക്ഷണ ഭിത്തികെട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇല്ലെങ്കിൽ ഒരു ദുരന്തം കൂടി കാണേണ്ടി വരുമെന്നും നാട്ടുകാർ പറയുന്നു.


Post a Comment

0 Comments