Recent-Post

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ടു ദിവസങ്ങളായി വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന






കരകുളം: കരകുളം ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ടു ദിവസങ്ങളായി വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തി. മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായിട്ടാണ് പരിശോധകള്‍ നടന്നത്. ഇതിനായി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, വാര്‍ഡ് അംഗങ്ങള്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥര്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ എട്ട് വിജിലന്‍സ് സ്‌ക്വാഡുകള്‍ രൂപീകരിച്ചു. ഇവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.




മതിയായ ലൈസന്‍സ് ഇല്ലാത്തതും, പുകവലി നിരോധന മുന്നറിയിപ്പ് ഇല്ലാതെയും മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഇല്ലാതെയും ഹരിത കര്‍മ്മസേന അംഗങ്ങളുമായി സഹകരിക്കാതെയും പ്രവര്‍ത്തിച്ച 124- വ്യാപാരസ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഒരാഴ്ച്ചക്കുള്ളില്‍ അപാകതകള്‍ പരിഹരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്തുന്നതുള്‍പ്പടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.



Post a Comment

0 Comments