Recent-Post

അടുത്തടുത്ത ദിവസങ്ങളിലായി വൻ കഞ്ചാവ് വേട്ട; അഞ്ചുപേർ അറസ്റ്റിൽ


പാലക്കാട്: അടുത്തടുത്ത ദിവസങ്ങളിലായി വൻ കഞ്ചാവ് വേട്ട. വാളയാർ, അട്ടപ്പാടി എന്നീ ഭാഗങ്ങളിൽ നിന്നും അടുത്തടുത്ത ദിവസങ്ങളിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. മലപ്പുറം സ്വദേശി അബ്ബാസ്, താമരശ്ശേരി സ്വദേശി അൻവർ, ഷമീർ എന്നിവരെയും അട്ടപ്പാടി സ്വദേശിമുഹമ്മദ്‌ ഹാഷിഫ്, ആദർശ് എന്നിവർ അറസ്റ്റിലായി.




ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയതി സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ്വാ വാളയാറിനടുത്ത് ചുള്ളിമട എന്ന സ്ഥലത്ത് വച്ച് ഹോണ്ട സിറ്റി കാറിൽ കടത്തിക്കൊണ്ടുവന്ന 30 കിലോ കഞ്ചാവ് പിടികൂടി. പതിമൂന്നാം തീയതി അട്ടപ്പാടി കോട്ടത്തറ എന്ന സ്ഥലത്ത് വാടകക്ക് എടുത്ത വീട്ടിൽ ആഡംബര കാറുകളിൽ കടത്തി കൊണ്ട് വന്ന് സൂക്ഷിച്ചിരുന്ന ഉദ്ദേശം 150 കിലോ കഞ്ചാവും പിടികൂടി. പ്രതികളെ റിമാന്റ് ചെയ്തു.
 


Post a Comment

0 Comments