Recent-Post

തിരുവനന്തപുരം നഗരത്തിൽ നിന്നും കൊക്കായിനും എംഡിഎംഎയും പിടികൂടി



തിരുവനന്തപുരം: എക്സൈസ് എൻഫോഴ്‌സ്‌മെന്റ് & ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ കൊക്കെയിനും എംഡിഎംഎയും പിടികൂടി. പേട്ട റയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും 10.39 gm കൊക്കെയിനും 16.16 gm എംഡിഎംഎയും കടത്തിക്കൊണ്ട് വന്ന കൊല്ലം അയത്തിൽ കുറ്റിയിൽ വീട്ടിൽ പാസ്ച എന്നുവിളിക്കുന്ന ഫൈസൽ ബഷീറിനെ(45) എക്സൈസ് അറസ്റ്റ് ചെയ്തു.




ദുബായിയിൽ എസ്എസ്സ്ഡിയും കഞ്ചാവും കച്ചവടം നടത്തിയതിനു 6 വർഷം ജയിൽ ശിക്ഷ അനുഭവിച്ച ശേഷം നാട്ടിലെത്തി ജില്ലയിൽ മയക്കുമരുന്ന് കച്ചവടം നടത്തിവരികയായിരുന്നു. തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് & ആന്റി നർകോട്ടിക് സ്‌ക്വാഡിലെ ഷാഡോ ടീമിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.


ന്യൂഡൽഹി തിരുവനന്തപുരം കേരള എക്സ്പ്രസ് ട്രെയിനിൽ യാത്രചെയ്ത് പേട്ട റെയിൽവേ സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയപ്പോൾ എക്സൈസ് സംഘം വേഷംമാറി തന്ത്രപരമായി പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളുടെ കൂട്ടാളികളെക്കുറിച്ച് അനേഷണം നടത്തിവരുന്നു.

Post a Comment

0 Comments