Recent-Post

ആനാട് എസ്എൻവി ഹയർ സെക്കന്ററി സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു




ആനാട്: ആനാട് ശ്രീനാരായണ വിലാസം ഹയർ സെക്കൻഡറി സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ കേരള പോൾ ബ്ലഡും ശ്രീചിത്ര മെഡിക്കൽ സെന്ററും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ ദീപ്തി ശ്രീനിവാസ് നിർവഹിച്ചു.


 
നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ നിമ്മി, ഡോക്ടർ വിനു, അനീഷ് പോത്തൻകോട്, ബീന എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. എഴുപതോളം പേർ രക്തദാനം ചെയ്തു.

 


Post a Comment

0 Comments