Recent-Post

ആലുവയിൽ അഞ്ചുവയസുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയ്ക്ക് വധശിക്ഷ



 

ആലുവ: ആലുവയിൽ അഞ്ചുവയസുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി ബി​ഹാ​ർ സ്വ​ദേ​ശി അസ്ഫാഖ് ആലത്തിന് വധശിക്ഷ. എ​റ​ണാ​കു​ളം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്​ (പോ​ക്​​സോ) കോ​ട​തി ജ​ഡ്​​ജി കെ. ​സോ​മ​നാണ് 28കാരനായ പ്രതിക്ക് ശിക്ഷ വിധിച്ചത്.




വിവിധ വകുപ്പുകളിലായി അഞ്ച് ജീവപര്യന്തം തടവും വിധിച്ചിട്ടുണ്ട്. ജീവിതാവസാനം വരെയാണ് ജീവപര്യന്തം തടവെന്ന് കോടതി പ്രത്യേകം പറഞ്ഞു. കേരളം ഞെട്ടിയ അതിക്രൂര കൊലപാതകത്തിൽ ഇന്ന് ശിശു ദിനത്തിലാണ് വിധി വന്നിരിക്കുന്നത്.


നേരത്തെ, നവംബർ നാലിന് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്ര​തി​ക്കെ​തി​രെ ചു​മ​ത്തി​യ ​കൊ​ല​പാ​ത​കം, പീ​ഡ​നം എ​ന്നി​വ അ​ട​ക്കം ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ പ്ര​കാ​ര​മു​ള്ള 11 കു​റ്റ​ങ്ങ​ളും പോ​ക്​​സോ നി​യ​മ​പ്ര​കാ​ര​മു​ള്ള അ​ഞ്ച് കു​റ്റ​ങ്ങ​ളും തെ​ളി​ഞ്ഞതാണ്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് വാദത്തിനിടെ കോടതി നിരീക്ഷിച്ചിരുന്നു. കു​റ്റ​കൃ​ത്യം അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​ണെ​ന്നും വ​ധ​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നും പ്രോ​സി​ക്യൂ​ഷനും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.


Post a Comment

0 Comments