നെടുമങ്ങാട്: കുന്നുനട ആലംകോട് ശ്രീ ധർമ്മശാസ്താക്ഷേത്രം റോഡ് ചെളിക്കളമായി മാറിയിട്ട് മാസങ്ങളേറെയായി. ആലംകോട് സ്വയംഭൂ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലേക്കുള്ള ഏക വാഹന ഗതാഗത മാർഗമാണ് ഈറോഡ്. ഇതിനുപുറമേ ഈ റോഡിൻറെ ഇരുവശങ്ങളിലും നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. മഴക്കാലം ആയതോടെ ഈറോഡ് പൂർണമായി ചെളിക്കളമാണ്.
ഇതുവഴി ഇരുചക്ര വാഹന യാത്രയും കാൽനടയാത്രയും അസാധ്യമാണ്. ഉഴമലയ്ക്കൽ, വെള്ളനാട് പഞ്ചായത്തുകളുടെയും നെടുമങ്ങാട് നഗരസഭയുടെയും അതിർത്തിയിൽപെടുന്ന ഈറോഡ് ടാറിങ് നടത്താനോ അറ്റകുറ്റപ്പണി നടത്താനോ അധികൃതർ തയ്യാറാകുന്നില്ല. നാട്ടുകാർ നിരവധി തവണ പരാതി നൽകിയിട്ടും പരസ്പരം പഴിചാരി രക്ഷപ്പെടാൻ ആണ് പഞ്ചായത്ത് അധികൃതരും നഗരസഭാ അധികൃതരും ശ്രമിക്കുന്നത്.
വൃശ്ചികം ഒന്നു മുതൽ മണ്ഡലച്ചിറപ്പ് മഹോത്സവം ആരംഭിക്കുന്നതോടെ ക്ഷേത്രത്തിലേക്ക് നൂറുകണക്കിന് ഭക്തരാണ് ഈ റോഡിനെ ആശ്രയിച്ച് നിത്യേന യാത്ര ചെയ്യാൻ പോകുന്നത്. അടിയന്തരമായി റോഡിൻറെ ശോചനീയാവസ്ഥ പരിഹരിക്കാൻ അധികൃതർ തയ്യാറാകണമെന്ന് ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും ആവശ്യപ്പെട്ടു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.