Recent-Post

പോസ്റ്റ് ഓഫീസ് നിക്ഷേപത്തിൽ തിരിമറി കണ്ടെത്തിയതിനെത്തുടർന്ന് പോസ്റ്റ്മാസ്റ്റർക്കെതിരെ നെടുമങ്ങാട് പോലീസ് കേസെടുത്തു




വേങ്കോട്: പോസ്റ്റ് ഓഫീസ് നിക്ഷേപത്തിൽ തിരിമറി കണ്ടെത്തിയതിനെത്തുടർന്ന് പോസ്റ്റ്മാസ്റ്റർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. വേങ്കോട് പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാസ്റ്റർ വേങ്കോട് പച്ചക്കാട് സുജിത്ത് നിവാസിൽ ശ്രീലക്ഷ്മി(36)ക്കെതിരേയാണ് നെടുമങ്ങാട് പോലീസ് കേസെടുത്തത്.


ശ്രീലക്ഷ്മി 2018 മുതൽ വേങ്കോട് പോസ്റ്റ് ഓഫീസിൽ പോസ്റ്റ്മാസ്റ്ററായി ജോലിനോക്കിവരികയാണ്. 2021 മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിൽ 80ലധികം നിക്ഷേപകരിൽനിന്ന്‌ 1,62,8780 രൂപ നിക്ഷേപമായി സ്വീകരിച്ചിരുന്നു. എന്നാൽ, പണം യഥാസമയം പോസ്റ്റ് ഓഫീസിൽ അടയ്ക്കാതെ നിക്ഷേപകരെയും പോസ്റ്റ് ഓഫീസിനെയും വഞ്ചിച്ചുവെന്നതാണ് കേസ്.


തട്ടിപ്പ് സംബന്ധിച്ച് മുട്ടട പോസ്റ്റ് ഓഫീസ് അസിസ്റ്റന്റ് സൂപ്രണ്ട് ജയറാണി നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. അസിസ്റ്റന്റ് സൂപ്രണ്ടിന്റെ മൊഴി രേഖപ്പെടുത്തിയാണ് പോസ്റ്റ് മാസ്റ്റർക്കെതിരേ നെടുമങ്ങാട് പോലീസ് കേസെടുത്തിരിക്കുന്നത്.

 

Post a Comment

0 Comments