Recent-Post

കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ യുവതിക്കു നേരെ കാട്ടുപന്നി ആക്രമണം



ഇടുക്കി: നെടുങ്കണ്ടത്ത് യുവതിക്കു നേരെ കാട്ടുപന്നി ആക്രമണം. കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് നെടുങ്കണ്ടം തൂവല്‍ സ്വദേശി ഷൈബിയെ കാട്ടുപന്നി ആക്രമിച്ചത്. മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമായതിനെത്തുടർന്ന് അധകൃതർ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


ഷൈബിക്ക് നേരെ പാഞ്ഞടുത്ത കാട്ടുപന്നി, ഇടിച്ചിട്ട ശേഷം ഓടി മറയുകയായിരുന്നു. കാലില്‍ നിസാര പരുക്കേറ്റ യുവതിയെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും നാളുകളായി പകല്‍ സമയത്ത് പോലും കൃഷിയിടങ്ങളിലും റോഡിലുമൊക്കെ പന്നിയുടെ സാന്നിധ്യം ഉണ്ടാകാറുണ്ട്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ്, ഷൈബിയുടെ അയല്‍വാസിക്കും കാട്ടുപന്നി ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. കാട്ടുപന്നിയെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ഗ്രാമപഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചു.



Post a Comment

0 Comments