Recent-Post

പെരുമാതുറയിൽ ബോംബെറിഞ്ഞ സം​ഘത്തിലെ മൂന്ന് പേർ കസ്റ്റഡിയിൽ



പെരുമാതുറ: പെരുമാതുറ മാടൻവിളയിൽ ബോംബെറിഞ്ഞ സം​ഘത്തിലെ മൂന്ന് പേർ കസ്റ്റഡിയിൽ. ചിറയൻകീഴ്, ആറ്റിങ്ങൽ സ്വദേശികളാണ് അറസ്റ്റിലായത്. ഇവർ നിരവധി കേസുകളിൽ പ്രതികളാനിന്നാണ് റിപ്പോർട്ട്. ഇന്നലെ രാത്രിയാണ് പെരുമാതുറയിൽ നിന്നും ചിറയൻകീഴിലേക്കുള്ള വഴിയിലുള്ള വീടുകൾക്കും യുവാക്കൾക്കും നേരെ ബോംബേറുണ്ടായത്.


മാരകായുധങ്ങളുമായി പത്തരയോടുകൂടി കാറിലെത്തിയ നാലംഗ സംഘമാണ് മാടൻവിള ജങ്‌ഷനിൽ നിന്നവർക്കുനേരേയും വീടുകളിലേക്കും നാടൻ ബോംബെറിഞ്ഞതെന്നാണ് റിപ്പോർട്ട്. ഇവർ വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി ഭീഷണി മുഴക്കുകയും ഒരു കാറിന്റെ ഗ്ലാസ് പൊട്ടിക്കുകയും ചെയ്തുവെന്നും റിപ്പോർട്ടുണ്ട്. രണ്ടു യുവാക്കൾക്ക് അക്രമത്തിൽ പരിക്കേറ്റു. മാടൻവിള സ്വദേശികളായ അർഷിത്, ഹുസൈൻ എന്നിവർക്കായിരുന്നു പരിക്കേറ്റത്. പരിക്കേറ്റവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വാഹനങ്ങൾക്കും വീടുകൾക്കും കേടുപാടുണ്ടായി. മൂന്നു വീടുകളുടെ ചില്ലുകൾക്കാണ് ബോംബേറിൽ കേടുപാടുകളുണ്ടായത് .



Post a Comment

0 Comments