Recent-Post

വിതുരയിൽ വെള്ളത്തിൽ വീണ് കാണാതായ സോമന്റെ മൃതദേഹം കണ്ടെത്തി



വിതുര
: പൊന്നാംചുണ്ട് പാലത്തില്‍ നിന്നും ഒഴുക്കില്‍പ്പെട്ട് കാണാതായ സോമന്റെ മൃതദേഹം കണ്ടെത്തി. ദിവസങ്ങള്‍ നീണ്ട തിരിച്ചിലില്‍ ചെറ്റച്ചല്‍ മുതിയംപാറകടവില്‍ നിന്ന് സ്‌കൂബ ടീമാണ് മൃതദേഹം കണ്ടെടുത്തത്. ഞായറാഴ്ച ഉച്ചയ്ക്ക് സ്‌കൂട്ടറില്‍ വാമനപുരം നദിക്ക് കുറുകെയുള്ള പാലം മുറിച്ചു കടക്കുമ്പോഴാണ് വിതുര കൊപ്പം സ്വദേശി സോമന്‍ അപകടത്തില്‍പ്പെട്ടത്.



പാലത്തില്‍ വെള്ളം കയറിയത്തിനെ തുടര്‍ന്ന് സോമന്‍ ആറ്റിലേക്ക് വീഴുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്‌സും കാണാതായ ദിവസം മുതല്‍ തിരച്ചില്‍ നടത്തിയെങ്കിലും സോമനെ കണ്ടെത്തന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് സ്‌കൂബ ടീമും തിരച്ചില്‍ നടത്തുകയായിരുന്നു. നാലുദിവസമായി തുടരുന്ന തിരിച്ചലിനിടെ ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് മൃതദഹേം കണ്ടെടുത്തത്.


വീണ സ്ഥലത്തുനിന്നും അഞ്ച് കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. വിതുര ഫയര്‍ഫഴ്‌സ് സംഘമാണ് തിരച്ചില്‍ നടത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

Post a Comment

0 Comments