അരുവിക്കര: അരുവിക്കര ഡാമിൽ നിന്ന് കണ്ടെത്തിയത് വട്ടിയൂർകാവ് സ്വദേശിയായ വയോധികയുടെ മൃതദേഹം. വട്ടിയൂർക്കാവ് സ്വദേശി പുഷ്പകുമാരി (68) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് ആര്യനാട് ഭാഗത്ത് കരമനയാറിലൂടെ സ്ത്രീ ഒഴുകി പോകുന്നത് കണ്ടെന്ന് പ്രദേശവാസികൾ അധികൃതരെ അറിയിച്ചിരുന്നു. തുടർന്ന് ഫയർഫോഴ്‌സ് തെരച്ചിൽ നടത്തിയിരുന്നു. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക

ഇന്ന് രാവിലെ അരുവിക്കര ഡാമിന് മുന്നിലുള്ള പാലത്തിന് അടിയിൽ മുളയിൽ തടഞ്ഞ് കിടക്കുന്ന നിലയിൽ മൃതദേഹം കാണപ്പെടുകയായിരുന്നു. വട്ടിയൂർക്കാവിൽ നിന്ന് സ്ത്രീയെ കാണാതായെന്ന പരാതി രണ്ട് ദിവസം മുമ്പ് ആര്യനാട് പൊലീസിന് ലഭിച്ചതിനെ തുടർന്ന് പൊലീസ് ബന്ധുക്കളെ വിവരം അറിയിച്ചു. ബന്ധുക്കളെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ആത്മഹത്യയെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. രണ്ട് ദിവസം മുമ്പ് വീട്ടിൽ ആഭരണങ്ങൾ ഊരിവച്ച ശേഷം ക്ഷേത്ര ദർശനത്തിനെന്ന് പറഞ്ഞാണ് പുഷ്പകുമാരി പോയതെന്ന് പോലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.