
പോത്തൻകോട്: പോത്തൻകോട് ഗവ: യു പി എസിലെ താൽക്കാലിക ബസ് ഡ്രൈവറെ കഞ്ചാവുമായി പൊലീസ് പിടികൂടി. അയിരൂപ്പാറ സ്വദേശി സുജൻ എന്ന കുമാറാണ് പോത്തൻകോട് പൊലീസിന്റെ പിടിയിലായത്. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പൊതികളും പൊലീസ് കണ്ടെടുത്തു.




അതേസമയം മദ്യപിച്ച് സ്കൂള്‍ ബസ് ഓടിച്ച ആള്‍ അറസ്റ്റില്‍. തുമ്പമണ്‍ സ്വദേശി രാജേഷാണ് പിടിയിലായത്. ചെന്നീര്‍ക്കരയിൽ ഇന്നലെ വൈകുന്നേരം 4 മണിയോടെയാണ് സംഭവം. കുട്ടികളുമായി പുറപ്പെട്ട ബസിലെ ഡ്രൈവര്‍ മദ്യപിച്ചതായുളള സംശയം രക്ഷിതാക്കളാണ് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് ഇലവുതിട്ട പൊലീസ് വാഹനം തടഞ്ഞു. ആല്‍ക്കോ മീറ്റര്‍ ഉപയോഗിച്ചുളള പരിശോധനയില്‍ രാജേഷ് മദ്യപിച്ചതായി വ്യക്തമായി. ഇതോടെ അയാൾക്കെതിരെ പൊലീസ് കേസെടുത്തു. ഇയാള്‍ ഓടിച്ച ബസില്‍ 26 കുട്ടികളാണ് ഉണ്ടായിരുന്നത്.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.