കുളത്തൂർ: കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭാ റവന്യൂ ഇൻസ്പെക്ടർ പിടിയിലായി. നഗരസഭ ആറ്റിപ്ര സോണൽ ഓഫീസിലെ റവന്യൂ ഇൻസ്പെക്ടർ നെടുമങ്ങാട് സ്വദേശിയും മേലാറന്നൂർ എൻ.ജി.ഒ ക്വാർട്ടേഴ്സിലെ താമസക്കാരനുമായ അരുൺ കുമാറിനെയാണ് (53) വിജിലൻസ് സംഘം പിടികൂടിയത്. കെട്ടിടത്തിന്റെ ഓണർഷിപ്പ് സർട്ടിഫിക്കറ്റിനായി സമീപിച്ച വട്ടിയൂർക്കാവ് സ്വദേശിയിൽ നിന്ന് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് പിടിയിലായത്.

വട്ടിയൂർക്കാവ് സ്വദേശി കുളത്തൂർ കരിമണലിൽ പുതുതായി വാങ്ങിയ ഫ്ലാറ്റിന്റെ ഓണർഷിപ്പ് മാറുന്നതിന് അപേക്ഷിച്ചിരുന്നു. നിരവധി തവണ ഓഫീസിൽ കയറിയിറങ്ങിയിട്ടും സർട്ടിഫിക്കറ്റ് നൽകിയില്ല. പിന്നീട് ഓഫീസിലെ തന്നെ താത്കാലിക ജീവനക്കാരി മുഖേന തുകയുടെ കാര്യം പറഞ്ഞ് ഉറപ്പിക്കുകയായിരുന്നു. എന്നാൽ പിന്നീട് ഉദ്യോഗസ്ഥൻ നേരിട്ട് വിളിക്കുകയും തുക രണ്ടായിരമെങ്കിലും എത്തിച്ചാലേ കാര്യം നടക്കൂവെന്ന് തീർത്ത് പറയുകയുമായിരുന്നു. എല്ലാ രേഖകളും ഹാജരാക്കിയിട്ടും കൈകൂലി ആവശ്യപ്പെട്ട വിവരം പരാതിക്കാരൻ വിജിലൻസിൽ അറിയിച്ചു. തുടർന്ന് അവരുടെ നിർദ്ദേശ പ്രകാരം വിജിലൻസ് നൽകിയ നാേട്ടുകൾ കുളത്തൂർ സോണൽ ഓഫീസിലെത്തി ഇന്നലെ വൈകിട്ട് കൈമാറിയപ്പോഴാണ് കൈലി വേഷത്തിലെത്തിയ വിജിലൻസ് സംഘം പ്രതിയെ വലയിലാക്കിയത്.

മരുതംകുഴി വിജിലൻസ് യൂണിറ്റിലെ ഡിവൈ.എസ്.പി ആർ.വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള 16 അംഗ സംഘമാണ് പ്രതിയെ പിടികൂടിയത്. സംഘത്തിൽ ഇൻസ്പെക്ടർമാരായ സനൽ കുമാർ,അനിൽകുമാർ,എസ്.ഐമാരായ അജിത്ത്കുമാർ,സഞ്ജയ്, എ.എസ്.ഐ അനിൽ,എസ്.സി.പി.ഒമാരായ ഹാഷിം,അരുൺ,അനീഷ്,പ്രമോദ്,കിരൺ,അനൂപ്,ജാസിം,ആനന്ദ് എന്നിവരുമുണ്ടായിരുന്നു. രണ്ട് വർഷത്തിനിടെ നാലാം തവണയാണ് ഇവിടെ റെയ്ഡ് നടക്കുന്നത്. ടെക്‌നോപാർക്കിന്റെ ഭൂരിഭാഗവും ഉൾപ്പെടുന്ന ഈ സോണൽ പരിധിയിലാണ് ഏറ്റവും കൂടുതൽ അഴിമതിയും കൈക്കൂലിയും നടക്കുന്നതെന്ന് ആക്ഷേപമുണ്ട്.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.