Recent-Post

മാനം തെളിഞ്ഞതോടെ തിരുവനന്തപുരം ജില്ല സാധാരണ നിലയിലേക്ക്; ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി; നിരോധനങ്ങൾ പിൻവലിച്ച് ജില്ലാ കളക്ടർ





തിരുവനന്തപുരം: മഴ മാറി മാനം തെളിഞ്ഞതോടെ തിരുവനന്തപുരം ജില്ല സാധാരണ നിലയിലേക്ക്. അലേർട്ടുകൾ പിൻവലിച്ചതോടെ ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി. ക്വാറീയിങ്, മൈനിങ് പ്രവർത്തനങ്ങൾ, വിനോദസഞ്ചാരം, കടലോര - കായലോര - മലയോര മേഖലയിലേക്കുള്ള ഗതാഗത നിരോധനം, ബീച്ചുകളിലേക്കുള്ള പ്രവേശനം എന്നിവയ്ക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ച് ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവിട്ടു. വരും ദിവസങ്ങളിൽ ജില്ലയിൽ കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചതും മഴയുടെ തോത് കുറഞ്ഞതും കണക്കിലെടുത്താണ് ഉത്തരവിട്ടത്.


രണ്ടുദിവസം നീണ്ടുനിന്ന മഴ നഗരത്തിലും താഴ്ന്ന പ്രദേശങ്ങളിലും ദുരിതം വിതച്ചു. നിരവധി വീടുകളിൽ വെള്ളം കയറുകയും വ്യാപക കൃഷിനാശം ഉണ്ടാകുകയും ചെയ്തു. മൂന്നു ദുരിതാശ്വാസ ക്യാംപുകളിലായി 23 കുടുംബങ്ങളാണ് താമസിക്കുന്നത്.



Post a Comment

0 Comments