Recent-Post

മുണ്ടേലയിൽ വാടക വീട്ടിൽ നിന്നും 15 കിലോയോളം കഞ്ചാവുമായി ഒരാൾ പിടിയിൽ



 

അരുവിക്കര: മണ്ടേല കോക്കോതമംഗലത്ത് വാടക വീട്ടിൽ നിന്നും 15 കിലോയോളം കഞ്ചാവുമായി ഒരാൾ പിടിയിൽ. മുണ്ടേല കോക്കോതമംഗലത്ത് വാടകയ്ക്ക് താമസിക്കുന്ന മഹേഷ് (39)ന്റെ വീട്ടിൽ നിന്നാണ് 14.850 കിലോ കഞ്ചാവ് ഇന്ന് പുലർച്ചെ ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ പോലീസ് പിടികൂടിയത്. ഇയാളുടെ സഹായികളായ രണ്ട് പേരെയും പോലീസ് കസ്റ്റഡിയിൽ എടുത്തു.


 

നെടുമങ്ങാട് ഉളിയൂർ പറമ്പുവാരം സ്വദേശിയായ ഇയാൾ മൂന്ന് മാസം മുമ്പ് കോക്കോതമംഗലത്ത് വീട് വാടകയ്ക്ക് എടുത്ത് താമസിച്ച് കഞ്ചാവ് വിൽപന ആരംഭിച്ച് വരികയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്ന് ഇയാളുടെ സഹായികളായ രണ്ടുപേരെയും ഒഡീഷയിൽ നിന്നും കഞ്ചാവ് കടത്തിക്കൊണ്ട് വരാൻ ഉപയോഗിക്കുന്ന ഇന്നോവ കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു.



Post a Comment

0 Comments