Recent-Post

രാമപുരം ഗവൺമെന്റ് യുപിസ്സിൽ മണ്ണടിയുന്നത് സ്കൂൾ കെട്ടിടത്തിന് ഭീഷണിയാകുന്നു




ആനാട്: ആനാട് ഗ്രാമപഞ്ചായത്തിലെ രാമപുരം ഗവൺമെന്റ് യുപിസ്സിൽ മണ്ണടിയുന്നത് സ്കൂൾ കെട്ടിടത്തിന് ഭീഷണിയാകുന്നു. റോഡ് നിരപ്പിൽ നിന്നും 20 അടിക്ക് മുകളിൽ സ്ഥിതിചെയ്യുന്ന ബഹുനില കെട്ടിടത്തിന് സമീപമാണ് മണ്ണിടിയുന്നത്. അടിയന്തര സാഹചര്യമെന്ന നിലയിൽ മണ്ണിടിയുന്ന ഭാഗത്ത് പാർശ്വഭിത്തി നിർമ്മിക്കാതെ വന്നാൽ സ്കൂൾ കെട്ടിടം ഉൾപ്പെടെ മറിയുന്ന അവസ്ഥയിലാണെന്ന് സ്ഥലം സന്ദർശിച്ച മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷും ഗ്രാമപഞ്ചായത്ത് കോൺഗ്രസ്‌ പാർലമെന്ററി പാർട്ടി ലീഡർ ആർ അജയകുമാറും ആരോപിച്ചു. പഞ്ചായത്ത് അടിയന്തരമായി നടപടി സ്വീകരിക്കാത്ത പക്ഷം പാർട്ടിയുമായി ആലോചിച്ച് സമര പരിപാടികൾക്കു രൂപം നൽകുമെന്നും ഇരുവരും പറഞ്ഞു. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 





Post a Comment

0 Comments