Recent-Post

മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ



ചാത്തന്നൂർ: ചാത്തന്നൂരിലെയും മൈലക്കാട്ടെയും ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് കഴിഞ്ഞ ഓണക്കാലത്ത് മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത സംഘത്തിലെ ഒരാളെ ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 


കൊല്ലം മങ്ങാട് അറന്നൂറ്റിമംഗലം റോസ് നഗറിൽ ഷിജയാണ് (22) പിടിയിലായത്. ഇവരുടെ കൂട്ടാളി ബെല്ലാക്ക് മറ്റൊരു കേസിൽ ജയിലിൽ കഴിയുകയാണെന്ന് പൊലീസ് പറഞ്ഞു.മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസ് സംബന്ധിച്ച് ചാത്തന്നൂരിലെ ധനകാര്യ സ്ഥാപന ഉടമ പൊലീസിന് നൽകിയ പരാതിയെ തുടർന്നായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്.



ഒരു കുഞ്ഞുമായി ഭാര്യയും ഭർത്താവും എന്ന് തോന്നിക്കുന്നവരാണ് പണയം വയ്ക്കാനെത്തിയത്. കുഞ്ഞിനെ അത്യാവശ്യമായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് പണം ആവശ്യമാണെന്ന് പറഞ്ഞാണ് പണയം വച്ചത്.ജീവനക്കാർ തിരിച്ചറിയൽ രേഖ അവശ്യപ്പെട്ടപ്പോൾ കാറിലുണ്ടെന്നും എടുത്ത് നൽകാമെന്നും പറഞ്ഞു. പണം കൈപ്പറ്റി കാറിൽ നിന്ന് തിരിച്ചറിയൽ രേഖ നൽകാമെന്ന് പറഞ്ഞ് മുങ്ങുകയായിരുന്നു. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.


Post a Comment

0 Comments