
തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിന്റെ സർക്കാരിതര ഫണ്ടിൽനിന്നു വേതനം നൽകുന്ന ബസ് ഡ്രൈവർ കം ക്ലീനർ താത്കാലിക തസ്തികയിൽ 179 ദിവസത്തേക്ക് ദിവസ വേതന നിരക്കിൽ (കരാറടിസ്ഥാനത്തിൽ) ജോലി നോക്കുന്നതിന് താത്പര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. അപേക്ഷകർ ഏഴാം ക്ലാസ് യോഗ്യതയുള്ളവരും, ഹെവി ഡ്യൂട്ടി വെഹിക്കിൾ ലൈസൻസ് വിത്ത് ബാഡ്ജ്, 10 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം, മോട്ടോർ വാഹന നിയമം അനുശാസിക്കുന്ന പ്രകാരമുള്ള കാഴ്ച, കേൾവി എന്നിവയുള്ളവരുമായിരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങൾ ഓടിച്ച് പരിചയം ഉള്ളവർക്ക് മുൻഗണന. ഡ്രൈവിങ്ങുമായി ബന്ധപ്പെട്ട് മുമ്പ് ശിക്ഷാനടപടികൾക്ക് വിധേയരായവർ ആകരുത്. നെടുമങ്ങാട് ഓൺലൈൻ തൊഴിലവസരങ്ങൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.