


കോൺഗ്രസ് ആനപ്പാറ മണ്ഡലം പ്രസിഡന്റ് വിഷ്ണു ആനപ്പാറയുടെ അധ്യക്ഷതയിൽ ഡിസിസി പ്രസിഡന്റ് പാലോട് രവി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അഡ്വ.അടൂർ പ്രകാശ് എം.പി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.


മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണാർത്ഥം "കരുതൽ" എന്ന പേരിൽ സഹായ പദ്ധതിക്കും രൂപം നൽകി. വിവിധ മേഖലകളിൽ മികവ് പുലർത്തുന്നവർക്ക് ജി.കാർത്തികേയൻ സ്മാരക പുരസ്കാരം നൽകും. നവംബർ മാസത്തിൽ ബൂത്ത് - വാർഡ് സമ്മേളനങ്ങളും പോഷക സംഘടനകളുടെ യോഗങ്ങളും നടത്താനും ഡിസംബറിൽ മണ്ഡലം സമ്മേളനവും കോൺഗ്രസ് ജന്മദിനാഘോഷവും വിപുലമായി നടത്താനും തീരുമാനിച്ചു. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക
ആദിവാസി മേഖലയിലടക്കം വന്യമൃഗ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ പരിഹാര നടപടികൾ ഉണ്ടാകണമെന്നും മലയോര മേഖലയിലെ യാത്രാ ദുരിതം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും പ്രമേയം പാസാക്കി സർക്കാരിന് നൽകും. വിതുര താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥയും പ്രാദേശിക റോഡുകൾ നവീകരിക്കാൻ സർക്കാർ ഫണ്ട് ലഭ്യമാകാത്തതിലും വിതുരയിലെ പൊതു കളിസ്ഥലങ്ങൾ നവീകരിക്കാത്ത നടപടിയിലും പഞ്ചായത്തിന്റെയും സ്ഥലം എം.എൽ.എയുടെയും കാര്യക്ഷമമല്ലാത്ത നടപടികൾക്കെതിരെയും പ്രതിഷേധ പരിപാടികൾക്ക് ക്യാമ്പ് രൂപം നൽകി.
മുൻ വിവരാവകാശ കമ്മീഷണർ അഡ്വ.വിതുര ശശി, കെപിസിസി സെക്രട്ടറി അഡ്വ.ബി.ആർ. എം.ഷഫീർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.കെ.ഉവൈസ്ഖാൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ എൻ. ജയമോഹനൻ, ലാൽ റോഷി, ഡിസിസി അംഗങ്ങളായ എസ്. കുമാരപിള്ള, വി.അനിരുദ്ധൻ നായർ, മുൻ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മലയടി പുഷ്പാംഗദൻ, മുതിർന്ന നേതാവ് എം. ഷണ്മുഖൻപിള്ള, ബ്ലോക്ക് മെമ്പർ എ.എം.ഷാജി, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷെമി ഷംനാദ്, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ലേഖ കൃഷ്ണകുമാർ, മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഷൈലജ.ആർ.നായർ, കോൺഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡന്റ് ഷംനാദ് തൊളിക്കോട്, ആര്യനാട് മണ്ഡലം പ്രസിഡന്റ് പുളിമൂട്ടിൽ ബി. രാജീവൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എസ്.കെ.രാഹുൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.