തിരുവനന്തപുരം: ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന പ്രകാരം ജില്ലയില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കുള്ള വള്ളവും വലയും എന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗത്വമുള്ള പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പഴയ വള്ളം മാറ്റി പുതിയ എഫ്.ആര്‍.പി വള്ളം വാങ്ങുന്നതാണ് പദ്ധതി. താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ബന്ധപ്പെട്ട മത്സ്യഭവനുകളില്‍ ഒക്ടോബര്‍ മുപ്പതിനകം സമര്‍പ്പിക്കേണ്ടതാണെന്ന് ഫിഷറീസ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2464076, 2450773.
നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.