Recent-Post

സൗഹൃദം സ്ഥാപിച്ച് യുവാവിനെ മദ്യം കുടുപ്പിച്ച് മയക്കി സ്വർണ്ണമാല കവർന്ന പ്രതി പിടിയിൽ



 

പാങ്ങോട്: സൗഹൃദം സ്ഥാപിച്ച് യുവാവിനെ മദ്യം കുടുപ്പിച്ച് മയക്കി സ്വർണ്ണമാല കവർന്ന പ്രതി പിടിയിൽ. തച്ചോണം മുല്ലക്കര സ്വദേശി അനീഷിനെ(35) യാണ് പാങ്ങോട് പോലീസ് അറസ്റ്റ് ചെയ്തത്. പൊട്ടിച്ചെടുത്ത ഒന്നര പവൻ മാല യുവാവ് വിറ്റിരുന്നു.




ഈ മാസം ആറാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവാവ് മദ്യപിച്ചിരിക്കുമ്പോൾ പ്രതിയായ അനീഷ് അടുത്ത് ചെന്ന് സ്വയം പരിചയപ്പെടുകയും സൗഹൃദം സ്ഥാപിക്കുകയുമായിരുന്നു. തുടർന്ന് രണ്ട് പേരും അന്നേ ദിവസം വിവിധ സ്ഥലങ്ങളിൽ ഓട്ടോറിക്ഷയിൽ കറങ്ങി. ഒടുവിൽ യുവാവിന്റെ ബോധം നഷ്ടപ്പെട്ടതോടെ കഴുത്തിൽ കിടന്ന സ്വർണ്ണമാല പൊട്ടിച്ചെടുക്കുകയായിരുന്നു.


അതേസമയം മാലയുടെ ഒരു ഭാഗം പ്രതി ഓട്ടോയിൽ തന്നെ ഉപേക്ഷിച്ചിരുന്നു. മാല മോഷണം പോയത് അല്ല പൊട്ടിപ്പോയതാണെന്ന് വരുത്തിതീർക്കാനായാണ് പ്രതി ബാക്കിഭാഗം ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ചത്. തുടർന്ന് മാലയുടെ ബാക്കി അനീഷ് കല്ലറയിലെ ജ്വല്ലറിയിൽ കൊണ്ടു പോയി വിൽക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ഇക്കാര്യങ്ങളെല്ലാം അനീഷ് പോലീസിനോട് സമ്മതിച്ചു. തുടർന്ന് മാല വിറ്റ ജ്വല്ലറിയിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Post a Comment

0 Comments