Recent-Post

അടിപ്പാതയിലെ വെള്ളക്കെട്ടിൽ കാർ മുങ്ങി അപകടം



തിരുവല്ല: തിരുവല്ലയിൽ വെള്ളക്കെട്ടിൽ കാർ മുങ്ങി അപകടം. റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ടിൽ മുങ്ങിയ കാറിൽ നിന്നും വയോധികൻ അടക്കം മൂന്ന് യാത്രക്കാരെ രക്ഷിച്ചു. ഇന്ന് വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം. ചെങ്ങന്നൂർ ഭാഗത്തുനിന്നും കവിയൂരിലേക്ക് പോവുകയായിരുന്ന തിരുവൻവണ്ടൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 



എം.സി. റോഡിനെയും ടി.കെ. റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന തിരുമൂലപുരം – കറ്റോട് റോഡിലെ ഇരുവള്ളിപ്പറ റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ടിലാണ് കാർ മുങ്ങിയത്. തിരുവനന്തപുരം സ്വദേശി കൃഷ്ണൻ നമ്പൂതിരിയും മകളും ഭർത്താവും സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. മുഴുവനായും മുങ്ങിയ കാറിൽ കുടുങ്ങിയ കുടുംബത്തെ നാട്ടുകാർ ചേർന്ന് നടത്തിയ രക്ഷാ പ്രവർത്തനത്തെ തുടർന്നാണ് രക്ഷപ്പെട്ടത്.


അടിപ്പാതയിലെ വെള്ളക്കെട്ടിന്റെ ആഴം അറിയാതെ എത്തിയതാണ് അപകടത്തിന് കാരണമായത്. മണിമലയാറിൽ നിന്നും നേരിട്ട് വെള്ളം കയറുന്ന അടിപ്പാതയിൽ നിലവിൽ അഞ്ചടിയോളം ഉയരത്തിൽ വെള്ളം ഉണ്ട്. വെള്ളക്കെട്ട് മൂലം ഗതാഗതം പൂർണമായും തടസപ്പെട്ട നിലയിലാണ്.


Post a Comment

0 Comments