കൊല്ലം: ആറാം ക്ളാസ് വിദ്യാർത്ഥിയ്ക്ക് നേരെ ട്യൂഷൻ സെൻ്റർ അധ്യാപകൻ്റെ ക്രൂര മർദ്ദനം.ഇംപോസിഷൻ എഴുതിയെന്ന് കളവ് പറഞ്ഞെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. കേസെടുത്ത് ചൈൽഡ് ലൈൻ.

കഴിഞ്ഞ ദിവസമാണ് സംഭവം. ഇംപോസിഷൻ എഴുതിയില്ലെന് ആരോപിച്ച് ട്യൂഷൻ അധ്യാപകൻ റിയാസ് കുട്ടിയെ മർദ്ദിക്കുകയായിരുന്നു. അടികൊണ്ടിട്ടും കരായാത്തതിനെ തുടർന്ന് അധ്യാപകൻ വീണ്ടും മർദ്ദിച്ചുവെന്നും വിദ്യാർത്ഥി പറഞ്ഞു. ട്യൂഷൻ കഴിഞ്ഞ് കുട്ടി വീട്ടിലെത്തിയപ്പോഴാണ് രക്ഷിതാക്കൾ വിവരം അറിയുന്നത്.
സംഭവത്തിൽ ചെൽഡ് ലൈൻ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. എതിരെ കേസും രജിസ്റ്റർ ചെയ്തു. ചൈൽഡ് ലൈൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ അധ്യാപകന് എതിരെ ജെ ജെ ആക്ട് പ്രകാരം കൊല്ലം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ ട്യൂഷൻ സെൻ്ററിലേക്ക് മാർച്ച് നടത്തി. അധ്യാപകൻ ഒളിവിലാണെന്നാണ് വിവരം.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.