Recent-Post

പതിന്നാലാമത് ഏഷ്യൻ മൗണ്ടൻ ബൈക്ക് ആൻഡ് സൈക്ലിങ് ചാമ്പ്യൻഷിപ്പ്; ഇന്ത്യൻ ടീമിന്റെ സെലക്ഷൻ ട്രയൽ പൊൻമുടിയിൽ ആരംഭിച്ചു



നെടുമങ്ങാട്: പതിന്നാലാമത് ഏഷ്യൻ മൗണ്ടൻ ബൈക്ക് ആൻഡ് സൈക്ലിങ് ചാമ്പ്യൻഷിപ്പിനു മുന്നോടിയായുള്ള ഇന്ത്യൻ ടീമിന്റെ സെലക്ഷൻ ട്രയൽ പൊൻമുടിയിൽ ആരംഭിച്ചു. പൊന്മുടി പതിനേഴാംവളവിലെ മെർക്കിസ്റ്റൺ എസ്റ്റേറ്റിൽ പ്രത്യേകം തയ്യാറാക്കിയ ട്രാക്കുകളിലാണ് സെലക്ഷൻ ട്രയൽ നടക്കുന്നത്. ഏഷ്യൻ ചാമ്പ്യൻഷിപ്പിന് ഇത്തവണ പൊന്മുടിയാണ് വേദിയാകുന്നത്. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 



ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നായി 200-ലധികം താരങ്ങൾ സെലക്ഷൻ ട്രയലിൽ പങ്കെടുക്കുന്നുണ്ട്. വനിതാ പുരുഷവിഭാഗങ്ങളിലായി ആറ് ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. ഇതിൽ ബുധനാഴ്ച അണ്ടർ 18, അണ്ടർ 23-വിഭാഗങ്ങളിലെ സെലക്ഷൻ നടന്നു. വ്യാഴാഴ്ച വനിതകളുടെ മത്സരവും നടക്കും.


ഈ മാസം 26 മുതൽ 29 വരെ നടക്കുന്ന ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിനു മുന്നോടിയായാണ് സെലക്ഷൻ ട്രയൽ നടത്തുന്നത്. 21 രാജ്യങ്ങളിൽനിന്നായി 350-ഓളം താരങ്ങൾ ഏഷ്യൻ മൗണ്ടൻ സൈക്ലിങ് ഗെയിംസിൽ പങ്കെടുക്കും.


മത്സരത്തിനായി നാല് കിലോമീറ്റർ ദൈർഘ്യത്തിൽ പ്രത്യേക ട്രാക്കുകൾ ഒരുക്കി. കൂടാതെ ടൗൺഹിൽ എന്ന മത്സരവിഭാഗത്തിനായി ഒന്നര കിലോമീറ്റർ നീളത്തിലുള്ള പ്രത്യേക ട്രാക്കും സജ്ജമാക്കുന്നുണ്ട്.

Post a Comment

0 Comments