Recent-Post

ആര്യനാട്ട് കാട്ടാന കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു



ആര്യനാട്: ആര്യനാട്ട് കാട്ടാന കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. ആര്യനാട് ഗ്രാമപഞ്ചായത്തിലെ ബൗണ്ടര്‍ മുക്ക്, ഐത്തി, മൂന്നാറ്റു മൂക്ക് ഭാഗങ്ങളിലാണ് കാട്ടാന കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചത്. ആര്യനാട് സ്വദേശി ഫറൂക്കിന്‍റെ മൂന്ന് ഏക്കര്‍ കൃഷിഫാമിലെ സുരക്ഷ വൈദ്യുത വേലി തകര്‍ത്തെത്തിയ ആനകൂട്ടം ഫാമിലെ മുഴുവന്‍ കൃഷിയും നശിപ്പിച്ചു. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 



രണ്ടായിരത്തോളം വാഴ, അഞ്ഞൂറോളം തെങ്ങിന്‍ തൈകള്‍, പച്ചക്കറി, റമ്പൂട്ടന്‍, പ്ലാവ്, അല്‍ക്കേഷ്യ, റബ്ബര്‍ തൈകൾ തുടങ്ങിയവ കാട്ടാന നശിപ്പിച്ചു. അഞ്ചു ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍.


വനം വകുപ്പ് കുട്ടപ്പാറ പരിധിയിലാണ് ഇവിടം. വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. വനാതിര്‍ത്തിയോട് ചേര്‍ന്നും കരമനയാറിന് സമീപവും ഉള്ള പ്രദേശത്ത് കരമനയാറിന് മറുകരയില്‍ ആനകയത്തുംമൂലയില്‍ ആന കൂട്ടം തമ്പടിക്കാനുള്ള സാധ്യതയുണ്ട്. രാത്രി ഇവ വീണ്ടും എത്താനുള്ള സാധ്യതയും ഉണ്ടെന്ന് ഫാറൂഖ് പറഞ്ഞു. പ്രദേശത്ത് ആന, മ്ലാവ്, കാട്ടു പന്നി, ഉള്‍പ്പെടെ വന്യമൃഗ ശല്യം രൂക്ഷമാണ്.


Post a Comment

0 Comments