
പാലോട്: മഴ കനത്തതോടെ വനാതിർത്തിയിലെ ജനവാസ മേഖലയിലും വനാന്തര റോഡുകളിലും കാട്ടാന ശല്യം രൂക്ഷമായി. യാത്രക്കാർക്ക് ഭീഷണിയായതിനു പുറമേ വ്യാപകമായ കൃഷിനാശവും വരുത്തുകയാണ്. പെരിങ്ങമ്മല പഞ്ചായത്തിലെ ഇടിഞ്ഞാർ റോഡിൽ ഇടവം മേഖലയിൽ കഴിഞ്ഞ രാത്രി കാട്ടാനയിറങ്ങി ഏറെ നേരം മാർഗ തടസ്സം ഉണ്ടാക്കിയതായി പറയുന്നു. പന്നിയോട്ടുകടവിൽ കൃഷിയിടത്തിലിറങ്ങി ഏഴോളം വരുന്ന കാട്ടാനക്കൂട്ടം തെങ്ങുകളും വാഴകളും റബറും അടക്കം വ്യാപകമായി കൃഷിനാശം വരുത്തിയത് കഴിഞ്ഞ ദിവസമായിരുന്നു.




കലയപുരം ആദിവാസി ഊരിൽ കാട്ടാനകളുടെ ശല്യം ഏറിവരുന്നതായി പറയുന്നു. ദിവസവും ഇവിടെ കാട്ടാന ഇറങ്ങുന്നുണ്ട്. ആദിവാസി മേഖലകളായ കല്ലണ, ഇയയ്യക്കോട്, ചെന്നല്ലിമൂട് എന്നിവിടങ്ങളിലും മഴക്കാലം ആയതോടെ രാത്രികാലങ്ങളിൽ കാട്ടാനകൾ കാടിറങ്ങുന്നുണ്ട്. വനാന്തര മേഖലകളിൽ കൂടിയുള്ള നാട്ടുകാരുടെ രാത്രിയാത്ര വളരെ കരുതലോടെയാണ്. വേങ്കൊല്ല ശാസ്താനട റോഡിലും പോട്ടാമാവ് ആദിവാസി കോളനിയിലേക്കുള്ള റോഡിലും കാട്ടാനശല്യം ഉള്ളതായി പറയുന്നു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.