Recent-Post

വിതുര അഗ്നിരക്ഷാനിലയത്തിന് പുതിയ വാഹനം



വിതുര: പരിമിതികളിൽ പ്രവർത്തിക്കുന്ന വിതുര അഗ്നിരക്ഷാനിലയത്തിന് പുതിയ വാഹനം. എഫ്.ആർ.വി. ഗണത്തിൽപ്പെട്ട മിനി മൊബൈൽ ടാങ്ക് യൂണിറ്റ് ജി.സ്റ്റീഫൻ എം.എൽ.എ. നിലയത്തിനു സമർപ്പിച്ചു. സ്റ്റേഷൻ ഓഫീസർ എ.കെ.രാജേന്ദ്രൻ അധ്യക്ഷനായി. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 


ബ്ലോക്ക് പഞ്ചായത്തംഗം എൽ.ശ്രീലത, ഗ്രാമപ്പഞ്ചായത്തംഗം മാൻകുന്നിൽ പ്രകാശ്, ഫ്രാറ്റ് മേഖലാ പ്രസിഡൻറ് ജി.ബാലചന്ദ്രൻ നായർ, കെ.വിജയകുമാർ, ജെ.മാടസ്വാമിപ്പിള്ള, എം.എസ്.രാജേന്ദ്രൻ, വിതുര റഷീദ്, ജിജി വിതുര, എം.ബിജു, വി.സജികുമാർ, എം.പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു. ഇടറോഡുകളിൽ ഉൾപ്പെടെ കടന്നുചെന്ന് രക്ഷാപ്രവർത്തനങ്ങൾ നടത്താൻ പര്യാപ്തമാണ് പുതിയ വാഹനം. 1500 ലിറ്റർ വെള്ളവും 300 ലിറ്റർ തീയണയ്ക്കുന്നതിനുള്ള ഫോമും ശേഖരിക്കാൻ കഴിയും.


ഇരുമ്പ് വാതിലുകൾ മുറിച്ചു മാറ്റാൻ കഴിയാവുന്ന ഹൈഡ്രോളിക് ഉപകരണങ്ങളും 3 പീസ് എക്സ്റ്റൻഷൻ ലാഡറും റോപ്പുകളുമാണ് മറ്റൊരു പ്രത്യേകത.

 

Post a Comment

0 Comments