Recent-Post

മീൻമൂട്ടിയിൽ സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നു



കല്ലാർ: മീൻമൂട്ടിയിൽ സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നു. മീൻമുട്ടി വെള്ളച്ചാട്ടം കാണാനെത്തിയവരാണ് കുടുങ്ങിയത്. ചെറിയത്തോട് നിറഞ്ഞൊഴുകിയതാണ് മറുകരയിൽ വിനോദസഞ്ചാരികൾ കുടുങ്ങികിടക്കാൻ കാരണമെന്നാണ് വിവരം. നാട്ടകാരും ഗാർഡുമാരും ചേർന്ന് ഇവരെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമം തുടരുകയാണ്. ഇരുപതോളം വാഹനങ്ങൾ കുടുങ്ങിയതായാണ് വിവരം.


 
രാവിലെമുതൽ തന്നെ ജില്ലയുടെ മലയോര പ്രദേശങ്ങളിൽ മഴ കണക്കുകയാണ്. വനത്തിനുള്ളിൽ ശക്തമായ മഴ പെയ്തതാണ് ഈ തോട് നിറഞ്ഞൊഴുകാൻ കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. പൊന്മുടി ഉൾപ്പെടെയുള്ള പ്രദേശത്ത് മഴ പെയ്യുന്നുണ്ട്.


അതേസമയം തിരുവനന്തപുരം ജില്ലയില്‍ ക്വാറിയിങ്, മൈനിങ് പ്രവര്‍ത്തനങ്ങളും മലയോര, കായലോര, കടലോര മേഖലയിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതവും വിനോദസഞ്ചാരവും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. ജില്ലയില്‍ അതിശക്തമായ മഴ തുടരുന്നതിനാൽ ജില്ലയിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് നിരോധനം.


Post a Comment

0 Comments