Recent-Post

കുത്തനെ ഇടിഞ്ഞ് സ്വർണവില; നാല് ദിവസം കൊണ്ട് പവന് കുറഞ്ഞത് 1120 രൂപ



തിരുവനന്തപുരം:
സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറയുന്നു. ഇന്ന് ഒരു ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞു. വിപണിയിൽ ഇന്ന് ഒരു ഗ്രാമിന് 5,335 രൂപയിലും പവന് 42,680 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 


ഈ വർഷം മാർച്ച് പകുതിയ്‌ക്ക് ശേഷമാണ് ഈ നിരക്കിലേക്ക് സ്വർണവില കുറയുന്നത്. ഇന്നലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 5,365 രൂപയിലും പവന് 42,920 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്. 


സംസ്ഥാനത്ത് നാല് ദിവസം കൊണ്ട് പവന് 1120 രൂപ കുറഞ്ഞു. അതേസമയം ഒരു ഗ്രാം സാധാരണ വെള്ളിയ്‌ക്ക് ഇന്ന് ഒരു രൂപ കുറഞ്ഞ് 76 രൂപയായി.


Post a Comment

0 Comments