
കാട്ടാക്കട: പട്ടികവർഗ്ഗ സമുദായത്തിൽപെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് പോക്സോ കോടതി ശിക്ഷ വിധിച്ചു. കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേശ് കുമാർ ഐപിസി 450 വകുപ്പ് പ്രകാരവും പോക്സോ ആക്ട് പ്രകാരവും 12 വർഷം കഠിനതടവിനും നാൽപതിനായിരം രൂപ പിഴയ്ക്കും ശിക്ഷ വിധിച്ചത്.വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് വാതിൽ ചവിട്ടി പൊളിച്ചു അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതിയായ അമ്പൂരി കോവിലൂർ കാരിക്കുഴി എ പി 111/489 നമ്പർ അഞ്ജു നിവാസിൽ അനീഷ് (30)നെയാണ് പോക്സോ കോടതി ശിക്ഷിച്ചത്.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ഡി ആർ പ്രമോദ് ഹാജരായി.
നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 
2015 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹത്തിൽ പങ്കെടുത്ത ശേഷം വീട്ടിൽ മടങ്ങിയെത്തിയ പെൺകുട്ടി വസ്ത്രം മാറിക്കൊണ്ടിരുന്ന സമയത്ത് വീടിൻറെ പുറകിലെ വാതിൽ ചവിട്ടി തുറന്ന് അകത്തുകയറി പ്രതി ബലാത്സംഗം ചെയ്തു എന്നാണ് കേസ്. നെയ്യാർ ഡാം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നെടുമങ്ങാട് ഡിവൈഎസ്പി ആയിരുന്ന സൈബുദ്ദീൻ ആണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. വീടിനകത്ത് അതിക്രമിച്ച് കടന്ന് കുറ്റത്തിന് അഞ്ച് വർഷം കഠിനതടവും 10000 രൂപ പിഴയും പോക്സോ നിയമപ്രകാരം വിധിച്ചു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.