Recent-Post

മകന്റെ വിവാഹ തലേന്ന് പിതാവ് കുഴഞ്ഞുവീണ് മരിച്ചു


കല്ലറ: മകന്റെ വിവാഹ തലേന്ന് പിതാവ് കുഴഞ്ഞുവീണ് മരിച്ചു. കുറിഞ്ചിലക്കാട് മുത്തിപ്പാറ വീട്ടിൽ പുഷ്പരാജൻ (62) ആണ് മരിച്ചത്.
ഇദ്ദേഹത്തിൻറെ മകൻറെ വിവാഹം നാളെ പാലോട് വച്ച് നടക്കാൻ ഇരിക്കുകയായിരുന്നു. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 


തലേ ദിവസത്തെ വിവാഹ സൽക്കാര ചടങ്ങുകൾ ആരംഭിക്കാൻ ഇരിക്കയാണ് പുഷ്പരാജൻ വീട്ടിൽ കുഴഞ്ഞ് വീണത്. ഉടൻതന്നെ കല്ലറ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യ സുധ, മക്കൾ സന്ധ്യ, സതീഷ്



Post a Comment

0 Comments