Recent-Post

ആനാട്ട് അന്ധനായ കടയുടമയെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ








ആനാട്: അന്ധനായ കടയുടമയെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. പണയം പൂവക്കാട് അജുഭവനിൽ കൊച്ചുമോൻ എന്ന് വിളിക്കുന്ന ഷിജു (40) നെയാണ് നെടുമങ്ങാട്‌ പോലീസ് അറസ്റ്റ് ചെയ്തത്.

 


ആനാട് വട്ടറത്തലയിൽ മുറുക്കാൻ കട നടത്തി വരുന്ന ബിനുകുമാറിനോട് പ്രതി ഷിജു തീപ്പെട്ടിയുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്ന് വരാഞ്ഞതിലുള്ള വിദ്വേഷത്തിലാണ് ഇയാൾ അക്രമം നടത്തിയത്. കടയിലുണ്ടായിരുന്ന സോഡാക്കുപ്പിയെടുത്ത് ബിനുവിന്റെ നെഞ്ചിലും തലയിലും ദേഹോപദ്രവം ഏൽപ്പിക്കുക yaa യിരുന്നുവെന്നു പോലീസ് പറഞ്ഞു.


ഇയാൾക്കെതിരെ ഡിസെബിലിറ്റി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. നെടുമങ്ങാട് എസ് എച്ച് ഒ ശ്രീകുമാരൻ നായരുടെ നേതൃത്വത്തിൽ എസ് ഐമാരായ ശ്രീലാൽചന്ദ്ര ശേഖർ, സുജിത് മനോജ്, സുരേഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.


Post a Comment

0 Comments