Recent-Post

പണം തിരിമറി നടത്തിയ നെടുമങ്ങാട് സ്വദേശി ഉൾപ്പെടെ രണ്ടു മഹിളാ പ്രധാൻ ഏജന്റുമാർക്ക് സസ്‌പെൻഷൻ



 

ആറ്റിങ്ങൽ: അവനവഞ്ചേരി, പഴകുറ്റി പോസ്റ്റോഫീസുകളിൽ നിക്ഷേപം നടത്തിയവരുടെ പണം തിരിമറി നടത്തിയ മഹിളാ പ്രധാൻ ഏജന്റുമാർക്ക് സസ്‌പെൻഷൻ. അവനവഞ്ചേരി പോസ്റ്റോഫീസിലെ മഹിളാ പ്രധാൻ ഏജന്റ് ആറ്റിങ്ങൽ കിഴുവിലം പന്തലക്കോട് പാട്ടത്തിൻവിള വീട്ടിൽ ടി.ശോഭനാകുമാരി, പഴകുറ്റി പോസ്റ്റോഫീസിലെ മഹിളാ പ്രധാൻ ഏജന്റ് നെടുമങ്ങാട് പുലിപ്പാറ റെജി ഭവനിൽ ശോഭനകുമാരി ജെ.അമ്മ എന്നിവരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക   



ഇരുവരുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് പരാതികളുണ്ടായതോടെയാണ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവു പ്രകാരം സസ്പെൻഡ് ചെയ്തത്. ഇവർ മുഖേന അവനവഞ്ചേരി, പഴകുറ്റി പോസ്റ്റോഫീസുകളിൽ നിക്ഷേപം നടത്തിയവർ പോസ്റ്റോഫീസിലെത്തി അക്കൗണ്ട് പരിശോധിക്കണമെന്ന് ദേശീയ സമ്പാദ്യപദ്ധതി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.



Post a Comment

0 Comments