Recent-Post

ഷാരോൺ കൊലക്കേസ് പ്രതി ഗ്രീഷ്മ ജയിലിൽ നിന്നും പുറത്തിറങ്ങി


 

മാവേലിക്കര: കഷായത്തിൽ വിഷം കലർത്തി നൽകി കാമുകനായിരുന്ന പാറശ്ശാല സ്വദേശി ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യം ലഭിച്ച പ്രതി ഗ്രീഷ്മ ജയിലിൽ നിന്നും പുറത്തിറങ്ങി. ഇന്നലെ ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിച്ചിരുന്നെങ്കിലും നെയ്യാറ്റിൻകര കോടതിയിൽ നിന്ന് ആൾ ജാമ്യം എടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഇന്നാണ് പൂർത്തിയായത്. രാത്രി ഏഴുമണിയോടെ ഗ്രീഷ്മയുടെ അമ്മാവനും അഭിഭാഷകരുമെത്തി ഗ്രീഷ്മയെ തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ടുപോയി. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 




പ്രതി പത്തുമാസവും 26 ദിവസവും ജയിലിൽ കഴിഞ്ഞു. സഹ തടവുകാരുടെ പരാതിയെ തുടർന്ന് കഴിഞ്ഞയാഴ്ചയാണ് ഗ്രീഷ്മയെ മാവേലിക്കര സബ് ജയിലിലേക്ക് മാറ്റിയത്. അതേസമയം, സമൂഹത്തിന്റെ വികാരം എതിരാണ് എന്നതുകൊണ്ടുമാത്രം ഒരാൾക്ക് അർഹതപ്പെട്ട ജാമ്യം നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.


ജയിലില്‍നിന്നിറങ്ങയതിന് പിന്നാലെ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് ഒന്നും പറയാനില്ലെന്നായിരുന്നു ഗ്രീഷ്മയുടെ മറുപടി. കേസിന്റെ വിചാരണ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗ്രീഷ്മ ഹര്‍ജി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തോട് അത് കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കാര്യമല്ലേ എന്നായിരുന്നു ഗ്രീഷ്മയുടെ പ്രതികരണം. ചെയ്ത കാര്യത്തില്‍ പശ്ചാത്താപമുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ അവര്‍ തയ്യാറായില്ല.

  

Post a Comment

0 Comments