Recent-Post

റബ്ബർ ഷീറ്റ് മോഷ്ടാക്കളെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു


നെടുമങ്ങാട്: റബ്ബർ ഷീറ്റുകൾ കോഷ്ടിച്ച കേസിലെ പ്രതികൾ അറസ്റ്റിലായി. കാട്ടാക്കട പൊറ്റയിൽ മുളയൻക്കോട് വൃന്ദാവനം വീട്ടിൽ, വിഴിഞ്ഞം മുക്കോല സർവ്വശക്തിപുരം വിനിത ഭവനിൽ വാടകയ്ക്ക്ക് താമസിക്കുന്ന അജയ് (26), മലയിൻകീഴ് മഠത്തിങ്കൽക്കര അരുവിപ്പാറ പുതുവൽ പുത്തൻവീട് വിഷ്ണു ഭവനിൽ കിള്ളി ചേലക്കാട് പുതുവൽ പുത്തൻവീട്ടിൽ അൻഷാ ഭവനിൽ വിഷ്ണു (24) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 

 
പരിയാരം സ്വദേശി രതീഷിന്റെ ദക്ഷര എന്ന വീടിനു മുൻവശത്ത് മതിലിൽ ഉണക്കാനിട്ടിരുന്ന റബ്ബർ ഷീറ്റുകൾ മോട്ടോർ സൈക്കിളിൽ വന്ന പ്രതികൾ മോഷിടിക്കുകയായിരുന്നു. നെയ്യാർഡാം, കാട്ടാക്കട, കൊട്ടാരക്കര, എഴുകോൺ, എന്നീ പോലീസ് സ്റ്റേഷനുകളിൽ കോഷണക്കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.



Post a Comment

0 Comments