Recent-Post

നെടുമങ്ങാട് പൂട്ടിയിട്ടിരിക്കുന്ന ആശുപത്രിയിൽ മോഷണം നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ




നെടുമങ്ങാട്: പൂട്ടിയിട്ടിരിക്കുന്ന റിംസ് ആശുപത്രിയിൽ മോഷണം നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ. മഞ്ച പെരുമല തടത്തരികത്തുവീട്ടിൽ, മുല്ലശ്ശേരി തോപ്പ് നെയ്യപ്പള്ളി തെക്കുംകര വീട്ടിൽ ഷൈജു (38), പൂവത്തൂർ ചെല്ലാംകോട് പുന്നപുരം രേവതി ഭവനിൽ രാജീവ് (42) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 


 
ഇക്കഴിഞ്ഞ പതിനേഴാം തീയതി വൈകുന്നേരം ആറുമണിക്ക് വാളിക്കോട്ടുള്ള റിംസ് ആശുപത്രി കെട്ടിടത്തിലെ മൂന്നാം നിലയിൽ നിന്നും നാലായിരത്തോളം രൂപ വിലവരുന്ന അലുമിനിയം ഫ്രയിമുകൾ പ്രതികൾ മോഷ്ടിക്കുകയായിരുന്നു. ആശുപത്രിക്കു സമീപമുള്ളയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയായ ഷൈജുവിന്‌ തിരുവനന്തപുരം സിറ്റി, കരമന സ്റ്റേഷനുകളിൽ കൊലപാതക കേസും നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ പത്തോളം ക്രിമിനൽ കേസുകളും നിലവിലുണ്ട്.


നെടുമങ്ങാട് എസ്എച്ച്ഒ ശ്രീകുമാരൻ നായരുടെ നേതൃത്വത്തിൽ എസ്ഐ ശ്രീലാൽ ചന്ദ്ര ശേഖർ, ജോസ് ആന്റണി, സിപിഒ വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. 


Post a Comment

0 Comments