
വെഞ്ഞാറമൂട്: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് ശേഷം ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതി അറസ്റ്റ് ചെയ്തു. നെല്ലനാട് ഷീജ വിലാസത്തിൽ മിഥുനെയാണ് പോക്സോ നിയമപ്രകാരം വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക



ജില്ലാ പോലീസ് മേധാവി ശിൽപ ദേവയ്യ ഐ.പി.എസ്. ന്റെ നിർദേശ പ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പി കെ. ജയകുമാർന്റെ നേതൃത്വത്തിൽ നടത്തി വന്ന അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. വെഞ്ഞാറമൂട് സർക്കിൾ ഇൻസ്പെക്ടർ അനൂപ് കൃഷ്ണ സബ് ഇൻസ്പെക്ടർ ഷാൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സനിത, പോലീസ് കോൺസ്റ്റബിൾ മാരായ സജി, നിധിൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.