
നെടുമങ്ങാട്: പ്രായപൂർത്തിയാകാത്ത അതിജീവിതയെ തട്ടിക്കൊണ്ടുപോയി ലൈംഗികതിക്രമം നടത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. പള്ളിപ്പുറം മരങ്ങാവിള പാച്ചിറ അനൂർപ്പള്ളി സ്വദേശി പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് (24) നെയാണ് നെടുമങ്ങാട് പോലിസ് അറസ്റ്റ് ചെയ്തത്.






നെടുമങ്ങാട് ഡിവൈഎസ്പി കെ ബൈജു കുമാറിന്റെ നേതൃത്വത്തിൽ നെടുമങ്ങാട് എസ്എച്ച്ഒ ശ്രീകുമാരൻ നായരും എസ്ഐ ശ്രീലാൽ ചന്ദ്ര ശേഖർ, ഷാജി, എഎസ്ഐ അജി, എസ് സിപിഒ വിജി, സിപിഒമാരായ അനൂപ്, ജവാദ്, അഖിൽ, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ അറസ്റ്റ് ചെയ്തു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.