Recent-Post

പനയമുട്ടത്ത് കെഎസ്‌ആര്‍ടിസി ബസ് തലയില്‍ക്കൂടി കയറിയിറങ്ങി വയോധികന്‍ മരിച്ചു



പനയമുട്ടം: കെഎസ്‌ആര്‍ടിസി ബസ് തലയില്‍ക്കൂടി കയറിയിറങ്ങി വയോധികന്‍ മരിച്ചു. നെടുമങ്ങാട് പനയമുട്ടം സ്വദേശി കൃഷ്ണന്‍ നായര്‍ (80) ആണ് മരിച്ചത്. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 


പാലുമായി പോവുകയായിരുന്ന കൃഷ്ണൻനായർ മുന്‍വശത്തെ വാതിലില്‍ കൂടി ബസില്‍ കയറുമ്പോള്‍ പിടിവിട്ട് താഴെ വീഴുകയായിരുന്നു. ബസിന്റെ അടിയിലേക്ക് വീണ ഇദ്ദേഹത്തിന്റെ തലയിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിവിച്ചു. ചേപ്പിലോട് നിന്നും തിരുവനന്തപുരത്തേക്ക് പോയ നെടുമങ്ങാട് ഡിപ്പോയുടെ ആർഎസി 808 എന്ന ബസാണ് അപകടത്തിൽപ്പെട്ടത്.


മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

0 Comments