
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴം, വെള്ളി ദിവസങ്ങളിൽ അവധി. നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രതാ മുൻകരുതലുകളുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചതെന്ന് ജില്ല കലക്ടർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. അതേസമയം, യൂണിവേഴ്സിറ്റി പരീക്ഷകളിൽ മാറ്റമില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ ഒരുക്കാമെന്ന് കലക്ടർ വ്യക്തമാക്കി.
നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക
കേരളത്തിൽ വീണ്ടും നിപവൈറസ്ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കോഴിക്കോട്ട് ആൾക്കൂട്ട നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. സെപ്റ്റംബർ 24 വരെ വലിയ പരിപാടികൾ ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് തമിഴ്നാട്-കേരള അതിർത്തിയിലെ പുളിയറയിൽ തമിഴ്നാട് സർക്കാർ കർശന പരിശോധന തുടങ്ങി. പുളിയറ ചെക് പോസ്റ്റിന്റെ പൂർണ നിയന്ത്രണം ആരോഗ്യവകുപ്പ് ഏറ്റെടുത്തു. തെങ്കാശി ജില്ല കലക്ടർ ദുരൈ രവിചന്ദ്രൻ ബുധനാഴ്ച ഉച്ചയോടെ ചെക്പോസ്റ്റിലെത്തി പരിശോധന സംവിധാനം വിലയിരുത്തി.
കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും പരിശോധനക്ക് ശേഷമേ കടത്തിവിടൂ. ടയറുകളിൽ ഉൾപ്പെടെ അണുനാശിനി തളിച്ചശേഷമാണ് കടത്തിവിടുക. ഡ്രൈവർമാർ ഉൾപ്പെടെ മുഴുവൻ പേരുടെയും ശരീരോഷ്മാവ് പരിശോധിക്കുന്നുണ്ട്. കോഴി, താറാവ് തുടങ്ങിയ പക്ഷികളെ കടത്തിവിടുന്നില്ല. കൂടാതെ കോഴിത്തീറ്റ, കോഴിവേസ്റ്റ് തുടങ്ങിയവക്കും നിയന്ത്രണമുണ്ട്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.