Recent-Post

രണ്ടാം വന്ദേഭാരതിന് തിരുവനന്തപുരത്ത് ഉജ്ജ്വല സ്വീകരണം; പതിവ് സർവീസ് നാളെ മുതൽ; സമയക്രമം അറിയാം




തിരുവനന്തപുരം:
കേരളത്തിന് ലഭിച്ച രണ്ടാം വന്ദേ ഭാരതത്തിന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഉജ്ജ്വല സ്വീകരണം. 400ൽ അധികം വന്ദേഭാരതുകൾ ഉടൻ പുറത്തിറങ്ങാൻ ഇരിക്കെ കേരളത്തിന് ഒരുപിടി ട്രെയിനുകൾ ലഭിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 



കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒന്ന് അഞ്ചോടെ കാസർഗോഡ് നിന്ന് പുറപ്പെട്ട ട്രെയിൻ രാത്രി 10:55 ന് സെൻട്രൽ സ്റ്റേഷനിൽ എത്തി. വിവിധ സ്റ്റേഷനുകളിൽ സ്വീകരണം ഏറ്റുവാങ്ങി എത്തിയതിനാൽ ആണ് സാധാരണ നിശ്ചയിച്ചിട്ടുള്ള എട്ട് മണിക്കൂറിൽ നിന്ന് സമയം നീണ്ടത്.


രണ്ടാം വന്ദേ ഭാരത് ആലപ്പുഴ വഴിയാണ് സർവീസ് നടത്തുന്നത്. ആദ്യ ട്രെയിൻ കോട്ടയം വഴിയുമാണ് സർവീസ് നടത്തുന്നത്. രണ്ടാം വന്ദേഭാരത് രാവിലെ 7 മണിക്ക് കാസർഗോഡ് നിന്ന് പുറപ്പെട്ട് വൈകിട്ട് 3.05ന് തിരുവനന്തപുരത്തെത്തും. വൈകിട്ട് 4.05ന് തിരികെ പുറപ്പെട്ട് 11: 55 ന് കാസർഗോഡ് എത്തും.
 

രണ്ടാം വന്ദേഭാരത് ട്രെയിനിന്‍റെ പതിവ് സർവീസ് ചൊവ്വാഴ്ച മുതലായിരിക്കും. ചൊവ്വാഴ്ച തിരുവനന്തപുരത്തുനിന്ന് ആയിരിക്കും ആദ്യ സർവീസ്. ഈ ട്രെയിനിലേക്കുള്ള ടിക്കറ്റുകൾ ഐആർസിടിസി ആപ്പ് വഴി ഓൺലൈനായോ സ്റ്റേഷനുകളിൽനിന്നോ റിസർവ് ചെയ്യാനാകും.

സംസ്ഥാനത്തെ രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്ലാഗ് ഓഫ് ചെയ്തത്. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ച വന്ദേഭാരത് എക്സ്പ്രസിന് ഗംഭീര സ്വീകരണമാണ് സ്റ്റേഷനുകളിൽ ഒരുക്കിയത്.

കാസർഗോഡ് – തിരുവനന്തപുരം റൂട്ടിൽ ഉൾപ്പെടെ രാജ്യത്ത് പുതിയ ഒന്‍പത് വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഉച്ചയ്ക്ക് 12.30ന് ഓൺലാനായി നിര്‍വഹിച്ചു. കേന്ദ്ര മന്ത്രി വി മുരളീധരൻ, മന്ത്രി വി അബ്ദുറഹിമാൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എം പി തുടങ്ങിയവർ കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ ചടങ്ങിന് സാക്ഷ്യം വഹിച്ചു.


വന്ദേഭാരത് സമയക്രമം

(ആലപ്പുഴ വഴി) രാവിലെ ഏഴ് മണിക്ക് കാസര്‍ഗോഡ് നിന്ന് ആരംഭിക്കുന്ന ട്രെയിൻ കണ്ണൂർ (7.55), കോഴിക്കോട് (8.57), തിരൂര്‍ (9.22) ഷൊർണൂർ (9.58), തൃശൂർ (10.38), എറണാകുളം (11.45), ആലപ്പുഴ (12.32), കൊല്ലം (ഉച്ചയ്ക്ക് 1.40), തിരുവനന്തപുരം (3.05). 

വൈകിട്ട് 4.05 ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ കൊല്ലം (4.53), ആലപ്പുഴ (5.55), എറണാകുളം (6.35), തൃശൂർ (രാത്രി 7.40), ഷൊർണൂർ (8.15), തിരൂര്‍ (8.52) കോഴിക്കോട് (9.23), കണ്ണൂർ (10.24), കാസർഗോഡ് (11.58).

Post a Comment

0 Comments