നെടുമങ്ങാട്: കെ എസ് ആർടിസി ബസിൽ വിദ്യാർത്ഥിനിയ്ക്ക് ബാലൻസ് നൽകാതെ കണ്ടക്ടറുടെ ക്രൂരത. ബാലൻസ് നൽകാത്തതിനാൽ വിദ്യാർത്ഥിനി പന്ത്രണ്ട് കിലോമീറ്റർ നടന്നാണ് വീട്ടിലേക്ക് എത്തിയതെന്ന് പിതാവ്. നെടുമങ്ങാട് പോലീസിൽ പരാതി നൽകി പെൺകുട്ടിയുടെ പിതാവ്.
നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക
ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ആട്ടുകാൽ സ്വദേശി അഖിലേഷിന്റെ മകൾ അനശ്വരയ്ക്കാണ് ഈ ദുരനുഭവമുണ്ടായത്. നെടുമങ്ങാട് സർക്കാർ ഹയർ സെക്കന്ററി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. ട്യൂഷൻ ഉള്ളതുകൊണ്ട് സ്‌കൂൾ ബസ് ഒഴിവാക്കി കെഎസ്ആർടിസി ബസിലാണ് അനശ്വര കയറിയത്. രാവിലെ ഏരുമല നെടുമങ്ങാട് ബസിൽ ആട്ടുകാൽ നിന്ന് കയറിയ വിദ്യാർത്ഥിനിക്ക് പതിനെട്ട് രൂപയുടെ ടിക്കറ്റ് നൽകി. എന്നാൽ നൂറു രൂപ കൊടുത്തെങ്കിലും ബാലൻസ് തുക നല്കാൻ കണ്ടക്ടർ തയ്യാറായില്ല. ഇറങ്ങാൻ നേരവും ചോദിച്ചെങ്കിലും ബാലൻസ് തുക നൽകിയില്ലെന്ന് മാത്രമല്ല കണ്ടക്ടർ പരിഹസിച്ചുവിട്ടെന്നും വിദ്യാർത്ഥിനി പറഞ്ഞു.
വൈകുന്നേരം ഇതേബസിലെ കണ്ടക്ടറോട് ഈ വിഷയം സംസാരിക്കുകയും മോശമായ രീതിയിൽ തന്നോട് സംസാരിച്ചുവെന്നും വിദ്യാർത്ഥിനിയുടെ പിതാവ് പറഞ്ഞു. സംഭവം വിവാദമായതോടെ കണ്ടക്ടർ ബാക്കി പണം ഡിപ്പോയിൽ അടച്ചു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.