കാട്ടാക്കട: കാട്ടാക്കട ബസ് സ്റ്റാന്‍ഡില്‍ നിന്നും കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ ബൈക്ക് മോഷ്ടിച്ചയാൾ പിടിയിൽ. അമ്പൂരി സ്വദേശി സുരേഷ് ആണ് പിടിയിലായത്. നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് പിടിയിലായ സുരേഷ്.
നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക

നെടുമങ്ങാട് സ്വദേശിയായ ഡ്രൈവർ ബിജു ഡിപ്പോയിൽ ബൈക്ക് വെച്ചിട്ടാണ് ഡ്യൂട്ടിക്ക് പോകാറുള്ളത്. എന്നാൽ ഇക്കഴിഞ്ഞ അഞ്ചാം തീയതി മടങ്ങിയെത്തിയപ്പോൾ ബൈക്ക് വച്ച സ്ഥലത്ത് ബൈക്കില്ല. തുടർന്ന് കാട്ടാക്കട പൊലീസിൽ പരാതി നൽകി. ഈ പരാതിയിൽ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. അതിനിടയാണ് കാണാതായ ബൈക്കുമായി പുഴനാട് പ്രദേശത്ത് ഒരാൾ കറങ്ങി നടക്കുന്നതായി പോലീസിന് വിവരം കിട്ടുന്നത്. പ്രദേശം കേന്ദ്രീകരിച്ച് നടത്തിയ നിരീക്ഷണത്തിൽ സുരേഷ് പിടിയിലായി.
ചോദ്യം ചെയ്യലിൽ തിരുവനന്തപുരം കൊല്ലം ജില്ലകളിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ ഉണ്ടെന്ന് പോലീസ് കണ്ടെത്തി. ഇതിൽ കൂടുതലും മോഷണ കേസുകൾ തന്നെയാണ്. മറ്റ് സ്റ്റേഷനുകളിൽ നിന്നും ഇത് സംബന്ധിച്ച വിവരം ശേഖരിക്കുകയാണ് കാട്ടാക്കട പോലീസ്. സുരേഷിനൊപ്പം മറ്റാരെങ്കിലും കൂടി ഉണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.