Recent-Post

വൈദ്യുതിബിൽ അടയ്ക്കാത്തതിനെ തുടർന്ന് തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോയുടെ ഫ്യൂസ് കെഎസ്ഇബി ഊരി

 

തിരുവനന്തപുരം: വൈദ്യുതിബിൽ അടയ്ക്കാത്തതിനെ തുടർന്ന് തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോയുടെ ഫ്യൂസ് കെഎസ്ഇബി ഊരി. 41,000 രൂപ കുടിശിക അടയ്ക്കാനുണ്ടായിരുന്നുവെന്ന് കെഎസ്ഇബി അറിയിച്ചു. ഫ്യൂസ് ഊരിയത് ഡിപ്പോയുടെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചു. റിസർവേഷൻ ഉൾപ്പെടെ തടസപ്പെട്ടു. അരമണിക്കൂറോളം കെഎസ്ആർടിസി ഡിപ്പോ ഇരുട്ടിലായി. ഫ്യൂസ് ഊരി അരമണിക്കൂറിന് ശേഷം വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 


മുന്നറിയിപ്പില്ലാതെയാണ് ഫ്യൂസ് ഊരിയതെന്ന് കെസ്ആർടിസി ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവം വിവാദമായതിനു പിന്നാലെയാണു കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തി വൈദ്യതിബന്ധം പുനഃസ്ഥാപിച്ചത്. ദിവസേന പതിനായിരത്തിലധികം യാത്രക്കാര്‍ വന്നുപോകുന്ന തലസ്ഥാനത്തെ പ്രധാന ഡിപ്പോയാണു തമ്പാനൂരിലേത്.



Post a Comment

0 Comments