
തിരുവനന്തപുരം: നിർമാണം പുരോഗമിക്കുന്ന ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ ചില്ലുപാലം ഒക്‌ടോബർ അവസാനം സന്ദർശകർക്കായി തുറന്നുനൽകും. നഗരപരിധിയിലെ വിനോദസഞ്ചാര കേന്ദ്രത്തിലൊരുങ്ങുന്ന ആദ്യ ചില്ലുപാലമായിരിക്കും ഇത്. ടൂറിസ്റ്റ് വില്ലേജിലെ രണ്ടാംഘട്ട വിനോദ പദ്ധതികളുടെ ഭാഗമായാണ് പുതിയ വിസ്‌മയങ്ങൾ ഒരുങ്ങുന്നത്. 70 അടി ഉയരത്തിൽ 36 മീറ്റർ നിളത്തിലാണ് പാലം. രണ്ടാൾ വീതിയിൽ 20 പേർക്ക് വരെ ഒരേസമയം കയറാനാകും. പാലത്തിന്റെ പൈലിങ് പ്രവൃത്തി നടക്കുകയാണ്. ഒരാഴ്‌ചയ്‌ക്കകം മറ്റ് പ്രവൃത്തികളും തുടങ്ങും. കൃത്രിമ മഞ്ഞുവീഴ്‌ചയും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള മറ്റ് കൗതുകങ്ങളും ഒരുക്കും.




0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.