Recent-Post

കന്നിക്കൊയ്ത്ത് കാർഷിക ശില്പശാല സംഘടിപ്പിച്ചു

 

നെടുമങ്ങാട്: എസ് വൈ എസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച "പച്ച മണ്ണിന്റെ ഗന്ധമറിയുക പച്ച മനുഷ്യരുടെ രാഷ്ട്രീയം പറയുക" എന്ന ശീർഷകത്തിൽ എസ് വൈ എസ് കന്നിക്കൊയ്ത്ത് കാർഷിക ശില്പശാല സംഘടിപ്പിച്ചു. കരകുളം കെൽട്രോൺ ജംഗ്ഷനിലുള്ള ഫാർമേഴ്‌സ് ബാങ്ക് ഹാളിൽ നടന്ന ശില്പശാല ജില്ലാ സാമൂഹികം ഡയറക്ടറേറ്റ് പ്രസിഡന്റ് നിസാർ കാമിൽ സഖാഫിയുടെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ശരീഫ് സഖാഫി ഉദ്ഘാടനം നിർവഹിച്ചു.





സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അബ്ദുൽ നാസർ പാണ്ടിക്കാട് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സനൂജ് വഴിമുക്ക്, സാമൂഹികം ഡയറക്ടറേറ്റ് സെക്രട്ടറി അൻവർ പെരിങ്ങമ്മല, സാംസ്കാരികം സെക്രട്ടറി മുഹമ്മദ് ഷാഫി വള്ളക്കടവ് എന്നിവർ സംസാരിച്ചു. ജില്ലയിലെ മികച്ച കർഷകർക്ക് അവാർഡ് നൽകി ആദരിച്ചു. ശില്പശാലയിൽ പങ്കെടുത്ത മുഴുവൻ പ്രതിനിധികൾക്കും അടുക്കളത്തോട്ടം നിർമ്മിക്കുന്നതിന് ആവശ്യമായ പച്ചക്കറി വിത്തുകൾ സൗജന്യമായിനൽകി. ശില്പശാലയുടെ ഭാഗമായി പ്രതിനിധികൾ കല്ലയം കാസ്കോ കൃഷി ഫാം സന്ദർശിച്ചു കാർഷിക രീതികൾ നേരിൽകണ്ട് മനസ്സിലാക്കി.

Post a Comment

0 Comments